മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30ഓടെയാണ് മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് 5 പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ജോണിനായി മത്സ്യതൊഴിലാളികളും തീരദേശ പൊലീസും തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. മുതലപ്പൊഴിയില്‍ വള്ളംമറിയുന്ന സംഭവങ്ങള്‍ പതിവാകുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. കടല്‍ പ്രക്ഷുബ്ദമായതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
