KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂരിൽ പൊതു കളിക്കളം സ്ഥാപിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് ആവശ്യപ്പെട്ടു

മേപ്പയ്യൂർ: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ പൊതുകളിക്കളം സ്ഥാപിക്കാൻ ആവശ്യമായ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.കെ.കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.
.
.
കെ.പി.രാമചന്ദ്രൻ, സി. നാരായണൻ, പി.കെ. അനീഷ്, കെ.ശ്രീധരൻ, വിജീഷ് ചോതയോത്ത്, അശ്വിൻ വട്ടക്കണ്ടി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷബീർ ജന്നത്ത് (പ്രസിഡൻ്റ്)
പി.കെ. അബ്ദുറഹിമാൻ (സെക്രട്ടറി) സുരേഷ് കീഴന (ട്രഷറർ)
എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Share news