KOYILANDY DIARY.COM

The Perfect News Portal

രക്തദാന പ്രതിജ്ഞയും അനുമോദനവും നടത്തി

അത്തോളി: പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ കുറുവാളൂർ സംഘടിപ്പിച്ച അനുമോദന സായാഹ്നത്തിൽ LSS, USS, NMMS, SSLC വിജയികളെയും സംസ്ഥാന സ്കൂൾ കലോത്സവത്തി ൽ ഓട്ടം തുള്ളലിൽ എ ഗ്രേഡ് നേടിയ സീതാലക്ഷ്മിയേയും അനുമോദിച്ചു. റിട്ട. പ്രിൻസിപ്പാൾ കെ. ഗംഗാധരൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി. ദേവദാസൻ അധ്യക്ഷത വഹിച്ചു. ജീവൻ രക്ഷ അവാർഡ് ജേതാവും രക്തദാതാവു മായ അരുൺ നമ്പ്യാട്ടിൽ രക്തദാന സന്ദേശം നൽകുകയും പ്രതിജ്ഞക്കു നേതൃത്വം നൽകുകയും ചെയ്തു. വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി.
.
ബാലൻ കുന്നത്തറ, കെ. ചന്തുക്കുട്ടി, ടി. എച്ച്. ബാലകൃഷ്ണൻ, കെ. രാഘവൻ നായർ, വി. വേലായുധൻ, എൻ. കെ. വിശ്വനാഥൻ,കെ. സുകുമാരൻ, സബിത രാജു, ഷിജില, ബീന, ലീന, ലിബിന, ലസിത, സന്തോഷ്‌. ടി. കെ.,
 പത്മനാഭൻ. എൻ, രജീഷ്. കെ. ടി, അരുൺ, വൈഷ്ണവിക, സുദക്ഷിണ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി. കെ. കരുണാകരൻ സ്വാഗതവും ജോ. സെക്രട്ടറി. കെ. കെ. ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷൻ കുടുംബാംഗ ങ്ങളുടെ ഗാനാലാ പനവും നടന്നു.
Share news