KOYILANDY DIARY

The Perfect News Portal

തൃശൂരിലെ ബിജെപിയുടെ വിജയം ഗൗരവത്തോടെ പരിശോധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം എല്ലാവരും ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ശശി തരൂരിൻ്റെ വിജയവും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയവും യുഡിഎഫ് ഒരുപോലെ കാണരുത്. രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള വിവേചനം കാട്ടണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പരസ്പ‌രമുള്ള തർക്കങ്ങൾക്കിടയിലും ബിജെപി അക്കൗണ്ട് തുറന്നതെങ്ങനെയെന്ന് യുഡിഎഫും എൽഡിഎഫും പരിശോധിക്കണം.
2019ലെ തെരഞ്ഞെടുപ്പിനേക്കാൾ 10 ശതമാനം വോട്ടാണ് യുഡിഎഫിന് തൃശൂരിൽ നഷ്‌ടമായത്. 4,15,000 വോട്ടിൽനിന്ന് 3,28,000 വോട്ടിലേക്ക് യുഡിഎഫ് താഴ്ന്നു. എൽഡിഎഫിന് 16,196 വോട്ട് വർധിച്ചു. ഏഴുമണ്ഡലത്തിലും യുഡിഎഫിന് 2019ലെ വോട്ട് നിലനിർത്താനായില്ല. മണലൂരിലെ 63,420 വോട്ട് 50,897 ആയി കുറഞ്ഞു. ഒല്ലൂരിൽ 63,000ൽനിന്ന് 47,000, നാട്ടികയിൽ 52.000ൽനിന്ന് 38,000, ഇരിങ്ങാലക്കുടയിൽ 57.000ൽനിന്ന് 46,000, പുതുക്കാട്ട് 56,000ൽനിന്ന് 42,000 ആയും താഴ്ന്നു.
Advertisements
യുഡിഎഫിനൊപ്പംനിന്ന ചില ശക്തികളുടെ മേധാവികളെ കൂടെ നിർത്താൻ ബിജെപിക്ക് സാധിച്ചു. അതിന്റെ ഭാഗമായി മാറ്റമുണ്ടായി. ആസൂത്രിത നീക്കം നേരത്തേ നടന്നു. നല്ല സ്ഥാനാർഥിയെ നിർത്തിയതിനാൽ എൽഡിഎഫ് വിജയിക്കുമെന്നാണ് കണക്കാക്കിയത്. പരാജയം ഞങ്ങൾ പരിശോധിക്കും. യുഡിഎഫിന് അനുകൂലമായ ഒഴുക്കിലും ത്യശൂരിൽ 86.000ൽ അധികം വോട്ട് ബിജെപിയിലേക്ക് ഒഴുകിപ്പോയതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്.
എൽഡിഎഫിനേറ്റ പരാജയം ആത്യന്തികമാണെന്നു കാണരുത്. ഇനിയും ജനങ്ങളോടൊപ്പംനിന്ന് അവരുടെ പിന്തുണയോടെ എൽഡിഎഫ് തിരിച്ചുവരും- മുഖ്യമന്ത്രി പൊതുഭരണ ധനാഭ്യർഥനാ ചർച്ചകൾക്കുള്ള മറുപടിയിൽ