ബിജെപി ചേമഞ്ചേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കിട്ടേട്ടൻ അനുസ്മരണ ദിനം നടത്തി

കൊയിലാണ്ടി: ചേമഞ്ചേരിയിലും കൊയിലാണ്ടിയിലും ബിജെപിയുടെയും സംഘപ്രസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക് അടിത്തറ പാകുകയും ചേമഞ്ചേരിയിലെ പൊതുപ്രവർത്തന രംഗത്തും കലാ സാമൂഹ്യ രംഗത്തും നിറസാന്നിധ്യവുമായിരുന്ന കിട്ടേട്ടൻ അനുസ്മരണ ദിനം ആചരിച്ചു.

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡണ്ട് സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വിനോദ് കാപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. ആർഎസ്എസ് സംഘചാലക് വി. എം. രാമകൃഷ്ണൻ, ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ, കെ ,വൈശാഖ്, മണ്ഡലം ജനറൽ സെക്രട്ടറി, ജിതേഷ് കാപ്പാട്, രജീഷ് തൂവക്കോട്, മാധവൻ പൂക്കാട്, രാമചന്ദ്രൻ, സരീഷ് എന്നിവർ സംസാരിച്ചു..
