BJP തെരെഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും

കൊയിലാണ്ടി: നഗരസഭ ബി.ജെ.പി തിരഞ്ഞെടുപ്പ് കൺവെൻഷനും, സ്ഥാനാർത്ഥി സംഗമവും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര പദ്ധതികളിൽപെടുത്തി കൊയിലാണ്ടി നഗരത്തെ വികസനത്തിൻ്റെ പാതയിൽ എത്തിക്കാൻ ബി.ജെ.പി.ക്ക് സാധിക്കുമെന്നും, അമൃത് പദ്ധതി, ജലജീവൻ പദ്ധതി തുടങ്ങി അനേകം പദ്ധതികളിൽപ്പെടുത്തി അത് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നാനൂറോളം കേന്ദ്ര പദ്ധതികൾ നമുക്ക് ആശ്രയിക്കാൻ ഉണ്ടെന്നു അദ്ദേഹം കൂട്ടി ചേർത്തു. വി കെ ഷാജി അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എസ്. ആർ. ജെയ്ക്കിഷ്, ജില്ലാ ഖജാൻജി വി. കെ. ജയൻ, ഉത്തര മേഖലാ സെക്രട്ടറി കെ. അരുൺകുമാർ, ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ. വി. സുരേഷ്, സംസ്ഥാന സമിതി അംഗം രജനീഷ് ബാബു, സംസ്ഥാന കൌൺസിൽ അംഗങ്ങളായ വായനാരി വിനോദ്, അഡ്വ. വി. സത്യൻ, എ. പി. രാമചന്ദ്രൻ, ഒ. മാധവൻ, വി. കെ. മുകുന്ദൻ, കെ.പി.എൽ മനോജ് എന്നിവർ സംസാരിച്ചു.

