KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിനും, നവരാത്രി ആഘോഷത്തിനും തുടക്കമായി. സഹജാനന്ദ സ്വാമികളാൽ സമർപ്പിതമായ ശ്രീരാമാനന്ദ ആശ്രമത്തിൽ വ്യാഴാഴ്ച വൈകിട്ട് യജ്ഞാചാര്യൻ കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമികളെ പൂർണ്ണ കുംഭം നൽകി ആചാര്യവരണം നടത്തി.

ഡോക്ടർ ധർമ്മാനന്ദ സരസ്വതി സ്വാമികൾ ദീപ പ്രോജ്വലനം നടത്തി. ശിവകുമാരാനന്ദ സ്വാമികൾ, അഡ്വ. എൻ ചന്ദ്രശേഖരൻ എൻ സന്തോഷ് കുമാർ, വി പി പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. 

Share news