KOYILANDY DIARY.COM

The Perfect News Portal

ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയിലെ പി.എം.എ.വൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനും നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുന്നവർക്കും എഗ്രിമെൻ്റ്  വെക്കാത്തവർക്കും വീട് നിർമ്മാണം ആരംഭിക്കാനും പൂർത്തീകരിക്കാനുമുതകുന്ന നടപടികൾ സാധ്യമാക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച സംഗമത്തിൽ പി.എം.എ.വൈ ലൈഫ് കോർഡിനേറ്റർ എസ്.ഡി.എസ് വി.ആർ.രചന, സി.ഡി.എസ് അദ്ധ്യക്ഷ എം.പി. ഇന്ദുലേഖ, ഫിനാൻഷ്യൽ ലിറ്ററൻസി കൗൺസിലർ മുകുന്ദൻ എന്നിവർ സംസാരിച്ചു.
Share news