KOYILANDY DIARY.COM

The Perfect News Portal

ബി.ഇ.എം യു പി സ്കൂൾ, കൊയിലാണ്ടി യുദ്ധവിരുദ്ധ ക്യാമ്പയിൻ നടത്തി

ബി.ഇ.എം യു പി സ്കൂൾ, കൊയിലാണ്ടി യുദ്ധവിരുദ്ധ ക്യാമ്പയിൻ “ഹിരോഷിമ മുതൽ ഉക്രൈൻ വരെ”.. കൊയിലാണ്ടി എ.ഇ.ഒ, കെ പി ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.എം വിനോദ് അധ്യക്ഷത വഹിച്ചു. പോലീസ് സബ്ബ് ഇൻസ്പെക്ടർ അനീഷ് മുഖ്യാതിഥിയായിരുന്നു. പരിപാടിയുടെ ഭാഗമായി സമാധാന സന്ദേശമുയർത്തി സഡാക്കോ കൊക്കിനെ വെളുത്ത ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി ആകാശത്തേക്ക് പറത്തി.
200ലധികം കുട്ടികൾ, അവർ നിർമ്മിച്ച സഡാക്കോ കൊക്കുകളെ  വെളുത്ത ബലൂണുകളിൽ കെട്ടി ആകാശത്തേക്ക് പറത്തിയത് വ്യത്യസ്തവും മനോഹരവുമായ കാഴ്ച്ചയായി. ബിജിത്ത് ലാൽ തെക്കെടത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.പി രാജീവൻ (SSG), അഡ്വ. മുഹമ്മദലി (വൈസ് പ്രസിഡണ്ട്, ഒരുമ റെസിഡൻസ്), ജയചന്ദ്രൻ പി.ടി.എ. അഖില ചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ ഗിരീഷ് സ്വാഗതം പറഞ്ഞു. 
Share news