KOYILANDY DIARY.COM

The Perfect News Portal

ബേലൂർ മഖ്‌നയെ മയക്കുവെടിവെക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടിലിറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ മയക്കുവെടിവെക്കാമെന്ന് ഹൈക്കോടതി. ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാൽ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടിവെക്കാമെന്നും ഇതിനായി കേരളവും കർണാടകവും സംയുക്ത കർമപദ്ധതി തയ്യറാക്കണമെന്നും കോടതി പറഞ്ഞു. ആന കർണാടക വനാതിർത്തിയിലേക്കും കേരള വനാതിർത്തിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ്. ഇത് മയക്കുവെടി വെക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം.

Share news