KOYILANDY DIARY

The Perfect News Portal

അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവെപ്പ്

അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവെപ്പ്. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കില്ല. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ സംഘത്തിന് നേരെയാണ് വെടിവെപ്പ്. ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും രണ്ട് കളളത്തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതികളുടെ ഭാഗത്തുനിന്നാണ് വെടിവെപ്പുണ്ടായത്. പ്രതികളെ ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും. ഇവരുടെ കൈയിൽ നിന്ന് കള്ളത്തോക്കുകൾക്ക് പുറമെ വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ആലുവയിലെ ഒരു സ്വർണമോഷണകേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് രാജസ്ഥാനിലെ അജ്മീർ വരെയെത്തിയത്. പ്രതികളുടെ രേഖാചിത്രങ്ങളുൾപ്പടെ പോലീസിന്റെ കൈവശമുണ്ടായിരുന്നു. പ്രതികളെ അജ്മീറിലെത്തിയ പൊലീസ് കണ്ടെത്തി പിടികൂടാൻ ശ്രമിച്ചപ്പോഴാണ് അവർ പൊലീസ് സംഘത്തെ ആക്രമിക്കാൻ മുതിർന്നത്. ആർക്കും പരിക്കില്ലാതെ തന്നെ പൊലീസിന് പ്രതികളെ പിടികൂടാൻ സാധിച്ചിട്ടുണ്ട്.