ബപ്പൻകാട് റെയിൽവേ അടിപ്പാത ഗതാഗത യോഗ്യമാക്കണം

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാത ഗതാഗത യോഗ്യമാക്കണമെന്ന് കൊയിലാണ്ടി എസ്എൻഡിപി യോഗം യൂണിയൻ ആവശ്യപ്പെട്ടു. മഴപെയ്യുമ്പോൾ നൂറുകണക്കിന് കാൽനടയാത്രക്കാരും ചെറിയ വാഹനങ്ങളും യാത്ര ചെയ്യാൻ കഴിയാതെ വലയുകയാണ് ഇത് ഗതാഗതയോഗ്യമാക്കുവാനും വഴി നടക്കാനും സാഹചര്യം ഉണ്ടാകണമെന്ന് യൂണിയൻ കൗൺസിൽ അധികൃതരോട് ആവശ്യപ്പെട്ടു.

എസ്എൻഡിപി ശാഖാ യോഗം പ്രവർത്തകരായ പന്തലായനി വിനയരാജ്, കച്ചേരിപാറ നടുവിലക്കണ്ടി ദാമോദര കുറുപ്പ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡണ്ട് കെഎം രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പറമ്പത്ത് ദാസൻ സ്വാഗതവും യൂണിയൻ കൗൺസിൽ അംഗങ്ങളായ സുരേഷ് മേലെ പുറത്ത്, ഒ. ചോയിക്കുട്ടി, കെ കെ കുഞ്ഞികൃഷ്ണൻ, പി വി പുഷ്പരാജ്, കെ വി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. വി കെ സുരേന്ദ്രൻ നന്ദി പറഞ്ഞു.
