KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊയിലാണ്ടി നഗരത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗവും ജില്ലയിൽ രൂപീകരിച്ചിട്ടുള്ള എൻഫോഴ്സ്മെന്റ് സ്കോഡും സംയുക്തമായി കൊയിലാണ്ടി നഗരത്തിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പേപ്പർ കപ്പ് 58000 എണ്ണം, പ്ലാസ്റ്റിക് പ്ലേറ്റ് – 36 Kg, പ്ലാസ്റ്റിക് ക്യാരി ബാഗ് 34 kg എന്നിവ പിടിച്ചെടുത്ത് നഗരസഭയുടെ എംസിഎഫിലേക്ക് നീക്കം ചെയ്തു.
എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ്, ന്യൂ കാലിക്കറ്റ് സൂപ്പർമാർക്കറ്റ്, ബിഗ് ബസാർ ട്രേഡേഴ്സ്, ന്യൂ എക്സ്പ്രസ്സ് മാർട്ട്, മിൽമാസ് സ്റ്റേഷനറി എന്നിവിടങ്ങളിൽ നിന്നാണ്  നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. സർക്കാർ ഉത്തരവ് മുഖേന നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗത്തിനും ഹാനികരമായതിനാൽ പരിശോധന കർശനമായി തുടരുമെന്നും, ആദ്യഘട്ടത്തിൽ പിഴ ചുമത്തുകയും തുടർന്നും കുറ്റം ആവർത്തിക്കുന്ന മുറയ്ക്ക് ലൈസൻസ് ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
Advertisements