KOYILANDY DIARY

The Perfect News Portal

അന്വേഷണ ഏജൻസികളുടെ ദുരുപയോഗം; പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പിൻവലിച്ചു. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു  പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലെ വാദം.

ഇപ്പോൾ ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഭൂരിപക്ഷത്തിലും പ്രതിപക്ഷ നേതാക്കളാണ് പ്രതികൾ.  സർച്ച്, അറസ്റ്റ്, റിമാൻഡ് തുടങ്ങിയവയ്ക്ക് കോടതി ഇടപെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും കോൺഗ്രസ്, സിപിഐ എം, ഡിഎംകെ, സിപിഐ, രാഷ്ട്രീയ ജനതാദൾ, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂൽ കോൺഗ്രസ് തുടങ്ങി 14 പാർട്ടികൾ സംയുക്തമായി നല്‍കിയർജിയിൽ ആരോപിച്ചിരുന്നു.