KOYILANDY DIARY

The Perfect News Portal

ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളം: നിധിൻ ഗഡ്‌കരി

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച്‌ വർഷം ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി രാജ്യസഭയിൽ വ്യക്തമാക്കി. കേരളത്തേക്കാൾ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങൾക്ക്‌  നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറേണ്ടിവന്നത്‌. ഒൻപത്‌  സംസ്ഥാനം മാത്രമാണ് കേന്ദ്രത്തിന് പണം നൽകാൻ തയ്യാറായിട്ടുള്ളതെന്നും ജോൺ ബ്രിട്ടാസിനെ മന്ത്രി അറിയിച്ചു.


അഞ്ച് വർഷം  2465.327 കിലോമീറ്റർ ദേശീയപാത വികസിപ്പിച്ച ഉത്തർപ്രദേശ് കേന്ദ്രത്തിന് നൽകിയത്  2097.39 കോടി രൂപ. ഇതിന്റെ നാലിലൊന്ന്  മാത്രം ദേശീയപാത വികസനം നടക്കുന്ന കേരളം 5,519 കോടി രൂപ നൽകി. ഹരിയാന 3269.71 കോടി, ഡൽഹി 653.5 കോടി, പഞ്ചാബ് 81.2 കോടി, ജാർഖണ്ഡ് 23 കോടി, ആന്ധ്രാപ്രദേശ് 55.82 കോടി വീതം നൽകി.  ചില സംസ്ഥാനങ്ങൾ മറ്റു സ്ഥാപനങ്ങളുമായോ കേന്ദ്രവുമായോ ചേർന്ന് ചെലവിന്റെ ഭാഗം വഹിക്കാമെന്നോ റോയൽറ്റി ഇനത്തിലുള്ള വരുമാനം ഒഴിവാക്കാമെന്നോ ഉള്ള ഉറപ്പുകളാണ് കേന്ദ്രത്തിന് നൽകിയത്.

Advertisements