KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നാളെ മുതൽ

സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നാളെ മുതൽ. ജൂൺ 9 അർധരാത്രി മുതൽ ജൂലായ് 31 വരെ 52 ദിവസമാണ് ട്രോളിങ്ങ് നിരോധനം നീണ്ടുനിൽക്കുക. മത്സ്യങ്ങളുടെ പ്രജനനകാലത്ത് മീൻപിടിത്തം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്നത്. പരമ്പരാഗത തോണികൾക്ക് നിരോധനം ബാധകമല്ല.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കടലിലുള്ള ഭൂരിഭാഗം ബോട്ടുകളും ഇതിനകം മീൻപിടിത്തം നിർത്തി ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. അവശേഷിക്കുന്നവ വെള്ളിയാഴ്ച രാത്രിയോടെ തീരത്തെത്തും. ഇതര സംസ്ഥാന തൊഴിലാളികളും ബോട്ടുകളും നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. കാലാവസ്ഥാ പ്രശ്നത്തിനൊപ്പം മീനിൻ്റെ ലഭ്യതക്കുറവും മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

 

Share news