പയ്യോളി: ബാലസംഘം പയ്യോളി ഏരിയ കമ്മറ്റി നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. ബാലസംഘം ജില്ലാ ജോയിൻ്റ് കൺവീനർ ടി. ഷീബ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ആര്യനന്ദ അധ്യക്ഷത വഹിച്ചു. ഏരിയ ജോ. സെക്രട്ടറി രാഗേന്ദു യുദ്ധവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഏരിയ സെക്രട്ടറി തേജു സുനിൽ സ്വാഗതം പറഞ്ഞു.