ബാലസംഘം കൊല്ലം മേഖല സമ്മേളനം എം.ജി കോളേജിൽ നടന്നു
കൊയിലാണ്ടി: ബാലസംഘം കൊല്ലം മേഖല സമ്മേളനം MG കോളേജിൽ ഏരിയ രക്ഷാധികാരി കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവില്പനക്കെതിരെ കർശന നടപടി എടുക്കണമെന്ന് സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തന്മയ കൊല്ലം അധ്യക്ഷത വഹിച്ചു.

മേഖല സെക്രട്ടറി അമയ പി. പ്രവർത്തന റിപ്പോർട്ടും, ഏരിയ കമ്മിറ്റി അംഗം ആദിനാഥ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ലോക്കൽ രക്ഷാധികാരി എൻ.കെ ഭാസ്ക്കരൻ, പി.കെ ഷൈജു, രാധാകൃഷ്ണൻ പി.പി. എന്നിവർ സംസാരിച്ചു.സ്വാഗത സംഘം ചെയർമാൻ പ്രശാന്ത് സ്വാഗതവും ബിജു VP നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി തന്മയ കൊല്ലം (പ്രസിഡണ്ട്), അദിനാൻ (സെക്രട്ടറി), ബിജു VP (കൺവീനർ), PK ഷൈജു (കോഡിനേറ്റർ), രാധാകൃഷ്ണൻ PP (അക്കാദമിക് കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.



