KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ചിറയ്ക്ക് സമീപമുള്ള ശബരിമല ഇടത്താവളം അടച്ചിട്ടതോടെ അയ്യപ്പ ഭക്തർ ദുരിതത്തിൽ

കൊല്ലം ചിറയ്ക്ക് സമീപമുള്ള ശബരിമല ഇടത്താവളം അടച്ചിട്ടതോടെ അയ്യപ്പ ഭക്തർ ദുരിതത്തിലായിരിക്കുകയായണ്. ഇടത്താവളത്തിലെ സെപ്റ്റിക് ടാങ്ക് തകർന്നതോടെയാണ് പിഷാരികാവ് ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള ശബരിമല ഇടത്താവളം കഴിഞ്ഞ 6 ദിവസമായി അടച്ചിട്ടത്. സീസൺ കണക്കിലെടുത്ത് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ദേവസ്വം ഇടത്താവളം ഒരുക്കിയത്. സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞൊഴുകിയതു കാരണമാണ് ഇടത്താവളം അടച്ചിട്ടത്. മകരവിളക്കിന് ദിവസങ്ങൾ നിൽക്കെ അന്യ സംസ്ഥാനങ്ങളിൽ നിന്നും നിരവധി അയ്യപ്പ ഭക്തരാണ് ഇടത്താവളത്തിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ ചില ടോയ്ലെറ്റുകൾ ഭാഗികമായി തുറന്നുകൊടുത്തെങ്കിലും അയ്യപ്പ ഭക്തർ ദുരിതത്തിലാണ്.

സമീപത്തെ ചിറയുടെ പരിസരത്താണ് മല മൂത്ര വിസ്സർജനം ഉൾപ്പെടെ ഉള്ള പ്രാഥമിക കാര്യങ്ങൾ തീർത്ഥാടകർ നടത്തുന്നത്. കാൽ നട യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ പ്രയാസങ്ങളാണ് ഇതുമൂലം ഉണ്ടാവുന്നത്. അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുക്കാതെ മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വത്തിന് വലിയ വീഴ്ചയാണ് വന്നിരിക്കുന്നത്. മകര വിളക്ക് കഴിഞ്ഞാലും തിരികെ പോകുന്ന അയ്യപ്പ ഭക്തർ ഇടത്താവളത്തെയാണ് ആശ്രയിക്കാറുള്ളത്.

Share news