അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടി കെട്ടിനൊപ്പം നാളികേരം കൊണ്ടുപോകാൻ അനുമതി

അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടി കെട്ടിനൊപ്പം നാളികേരം കൊണ്ടുപോകാൻ അനുമതി. വ്യോമയാന മന്ത്രാലയമാണ് അനുമതി നൽകിയത്. നിലവിലെ അനുമതി അടുത്ത വർഷം ജനുവരി 20 വരെ മാത്രമാണ്. ഇരുമുടി കെട്ടിനൊപ്പമുള്ള നെയ് നാളികേരം വിമാന ക്യാബിനില്‍ സൂക്ഷിക്കാം. ഇളവുണ്ടെങ്കിലും എക്‌സ്‌റേ സ്‌ക്രീനിങ്ങ്, ഇറ്റിഡി പരിശോധന തുടങ്ങിയ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമേ നാളികേരം വിമാനത്തിനകത്ത് കയറ്റാനാകൂ എന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ നാളികേരം ഉണ്ട്. അതിനാൽ തന്നെ ചെക്ക് ഇൻ ബാഗിൽ നാളികേരം കൊണ്ടുപോകാൻ അനുമതി ഇല്ല. തീ പിടിയ്ക്കാൻ ഏറെ സാധ്യതയുള്ള വസ്തുവാണ് നാളികേരം. അതിനാൽത്തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് നിറച്ചുകൊണ്ടുവരാൻ സാധിച്ചിരുന്നില്ല. അതിനാലാണ് മണ്ഡലകാലം തുടങ്ങാൻ ഇരിക്കെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്.

