KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ ബോധവൽക്കരണവും പോസ്റ്റർ പ്രകാശനവും നടത്തി

കൊയിലാണ്ടി: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവും പോസ്റ്റർ പ്രകാശനവും നടത്തി. കൊയിലാണ്ടി SHO ശ്രീലാൽ ചന്ദ്രശേഖരൻ KHRA സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഉണരട്ടെ കേരളം ഒടുങ്ങട്ടെ ലഹരി എന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജനകീയ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
.
.
KHRA സുരക്ഷ പദ്ധതിയിൽ അംഗമായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സുരക്ഷ പദ്ധതി ജില്ലാ ചെയർമാൻ സാദിഖ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഗണേഷൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  യൂണിറ്റ് ഭാരവാഹികളായ കെ.  പ്രകാശൻ, എ.കെ രവി, പി.കെ സുനിൽ, പി.വി ഹംസ, സുൽഫി ഒജിൻ, ഇ രഞ്ജൂ, റയീസ്, ഹാരീസ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സാദിഖ് സ്വാഗതവും യൂണിറ്റ് ട്രഷറർ ഗഫൂർ പ്ലാസ നന്ദിയും പറഞ്ഞു.
Share news