മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണം; സംസ്ഥാനതല ഉദ്‌ഘാടനം ശനിയാഴ്ച

തിരുവനന്തപുരം: മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ആർ ബിന്ദു തിരുവനന്തപുരത്ത് നിർവഹിക്കും. ശനിയാഴ്ച രാവിലെ 10ന് വഴുതക്കാട് ഗവ. വിമൻസ് കോളേജിലായിരിക്കും ഉദ്‌ഘാടന ചടങ്ങ്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഹ്വാന പ്രകാരമാണ് ജൂൺ 15 മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനമായി ആചരിച്ചു വരുന്നത്. വയോജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള ആഘാതവും ഉണ്ടാക്കാത്ത വിധത്തിൽ അവരെ പരിചരിക്കുകയും പരിരക്ഷിക്കുകയുമാണ് നമ്മുടെ ഏവരുടെയും ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു.

