മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി
കോഴിക്കോട്: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. കന്നൂർ സ്വദേശി പി. സുനീഷിനാണ് 2023ലെ മികച്ച സേവനത്തിനുള്ള പോലീസ് മെഡലിന് അർഹനായത്. സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും, കർമ്മ ധീരതയ്ക്കുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനായി സുനീഷിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും, ഉള്ളിയേരി – കന്നൂര് സ്വദേശിയുമാണ് പി. സുനീഷ്.

