KOYILANDY DIARY.COM

The Perfect News Portal

ബൈക്കിൽ തട്ടിയെന്ന് ആരോപണം; തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം

.

വടകര: കോഴിക്കോട് തിരുവള്ളൂരിൽ യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു. പേരാമ്പ്ര സ്വദേശിയായ ​ഗുഡ്സ് ഓട്ടോ ഡ്രൈവർക്കാണ് മർദനമേറ്റത്. ഓട്ടോറിക്ഷ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. തിരുവള്ളൂരിൽവെച്ച് ഓട്ടോറിക്ഷ ബൈക്കുമായി തട്ടി. തുടർന്ന് യുവാവുമായി ബൈക്കിലുണ്ടായിരുന്നവർ തർക്കത്തിലേർപ്പെടുകയും പിന്നീട് ഒരു സംഘം ആളുകൾ മർദിക്കുകയുമായിരുന്നു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകി. യുവാവ് മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു.

Advertisements

 

Share news