KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ചാലപ്പുറത്ത് ട്യൂഷൻ ക‍ഴിഞ്ഞ് മടങ്ങിയ 15 കാരിക്ക് നേരെ പീഡനശ്രമം; ബിഹാർ സ്വദേശികൾ പിടിയിൽ

കോഴിക്കോട് ചാലപ്പുറത്ത് രാത്രി നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കസബ പൊലീസിന്‍റെ പിടിയിലായി. ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ (36), ഹിമാൻ അലി (18) എന്നിവരാണ് പിടിയിലായത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം ചെറുത്ത് പെൺകുട്ടി ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.

നടന്നു വരുന്ന പെൺകുട്ടിയെ പിന്നിൽ നിന്നെത്തി ആക്രമിക്കുന്നതും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടി ഉറക്കെ നിലവിളിക്കുന്നതും ഇവരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം.

 

 

പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ കസബ പൊലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവ സ്ഥലത്ത് വെച്ച് സിമന്‍റ് നിറഞ്ഞ ഒരു ചെരുപ്പ് പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിട നിർമാണ തൊ‍ഴിലാ‍ളികളായ അതിഥി തൊഴിലാളികളാകാം പിന്നിലെന്ന് പൊലീസ് മനസിലാക്കിയതും പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചതും.

Advertisements
Share news