KOYILANDY DIARY

The Perfect News Portal

കോടിയേരി പാറാലിൽ സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമം; നാല്‌ ആർഎസ്‌എസ്സുകാർ അറസ്‌റ്റിൽ

തലശേരി: കോടിയേരി പാറാലിൽ സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച നാല്‌ ബിജെപി–ആർഎസ്‌എസ്സുകാർ അറസ്‌റ്റിൽ. പള്ളൂർ കുഞ്ഞിപ്പുരമുക്കിലെ കുനിയിൽ തീർഥത്തിൽ ചോട്ടു എന്ന ശരത്ത്‌ (32), ധർമടം മേലൂർ പാളയത്തിൽ ഹൗസിൽ പി ധനരാജ്‌ (34), ന്യൂമാഹി ഈയ്യത്തുങ്കാട്‌ വാഴയിൽ അമ്പലത്തിനടുത്ത പുത്തൻവീട്ടിൽ വിഗീഷ്‌ (32), മാഹി ചെമ്പ്രയിലെ ആയിനിയാട്ട്‌ മീത്തൽ വീട്ടിൽ ഇളവരശൻ എന്ന സനീഷ്‌ (36) എന്നിവരെയാണ്‌ ന്യൂമാഹി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വധശ്രമം  ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

Advertisements

പാറാലിലെ സിപിഐ എം പ്രവർത്തകരായ തോട്ടോളിൽ സുജനേഷ്‌ (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെയാണ്‌ ബുധൻ രാത്രി ആക്രമിച്ചത്‌. രണ്ടുപേരും തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്‌. പാറാൽ ബസ്‌സ്‌റ്റോപ്പിന്‌ സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുനിൽകുമ്പോഴായിരുന്നു മിന്നലാക്രമണം. ആളുകൾ ഓടിയെത്തുന്നതിനിടെ അക്രമികൾ രക്ഷപ്പെട്ടു. പത്തുപേർക്കെതിരെയാണ്‌ വധശ്രമത്തിന്‌ കേസെടുത്തതെന്ന്‌ പൊലീസ്‌ പറഞ്ഞു. 

 

അക്രമം നടന്ന സ്ഥലം ഫോറൻസിക്‌ വിദഗ്‌ധർ പരിശോധിച്ചു. മാഹി പൊലീസും ജാഗ്രതയിലാണ്‌. മാഹിയിലെ സിപിഐ എം നേതാവ്‌ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ അറസ്‌റ്റിലായ ഇളവരശൻ സനീഷ്‌. ഹരിദാസൻ വധക്കേസ്‌ പ്രതിയെ പിടിക്കാൻ ചാലക്കര പോന്തയാട്ട്‌ എത്തിയ ന്യൂമാഹി പൊലീസിനെ ബോംബെറിഞ്ഞ കൂട്ടത്തിൽ ഉൾപ്പെട്ടയാളാണ്‌ വിഗീഷ്‌. ധനരാജിനെ കാപ്പചുമത്തി ഒരു വർഷം മുമ്പ്‌ നാടുകടത്തിയിരുന്നു. 

Advertisements