KOYILANDY DIARY.COM

The Perfect News Portal

എസ്എഫ്ഐ പ്രകടനത്തിനുനേരെ ആക്രമണം

പേരാമ്പ്ര: പേരാമ്പ്രയിൽ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തെ എംഎസ്എഫ്–കെഎസ് യു പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിൽ സികെജി ഗവ. കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ടും മൂന്നാം വർഷ ഫിസിക്സ്‌ വിദ്യാർഥിയുമായ നൈൻ ദാസ് (20), യൂണിറ്റ് കമ്മിറ്റി അംഗവും മൂന്നാം വർഷ എക്കണോമിക്സ് വിദ്യാർഥിയുമായ പാർഥിവ് ദാസ് (20) എന്നിവർക്ക് സാരമായി പരിക്കേറ്റു. 
ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സികെജി കോളേജ് തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ എസ്എഫ്ഐ വിജയികളെ ആനയിച്ച്‌ നടത്തിയ പ്രകടനത്തെയാണ് ചേനോളി റോഡ് ജങ്‌ഷനിൽ എംഎസ്എഫ് – കെഎസ് യു പ്രവർത്തകർ ആക്രമിച്ചത്. പൊലീസ് നോക്കിനിൽക്കേയാണ് ആക്രമണം. ഇരുഭാഗത്ത് നിന്നുള്ള പ്രകടനം നേർക്കുനേർ വന്നപ്പോൾ വഴിതിരിച്ചുവിടുന്നതിനുപകരം എസ്എഫ്ഐ പ്രകടനത്തിനിടയിലൂടെ യുഡിഎസ്എഫ് പ്രകടനത്തെ പൊലീസ് കടത്തിവിടാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

 

Share news