എ.ടി.എം. കൗണ്ടറിൽ നിന്നും കളഞ്ഞ് കിട്ടിയ തുക ബാങ്ക് അധികാരികളെ തിരിച്ച് ഏൽപ്പിച്ച് യുവാവ് മാതൃകയായി

കൊയിലാണ്ടി: കനറാ ബാങ്കിൻ്റെ എ.ടി.എം. കൗണ്ടറിൽ നിന്നും കളഞ്ഞ് കിട്ടിയ തുക ബാങ്ക് അധികൃതരെ തിരിച്ച് ഏൽപ്പിച്ച് യുവാവ് മാതൃകയായി. കൊയിലാണ്ടി അരങ്ങാടത്ത് താഴ വിനിൽരാജാണ് തനിക്ക് കൗണ്ടറിൽ നിന്നും ലഭിച്ച തുക ബാങ്ക് മനേജരെ ഏൽപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെ പുതിയ സ്റ്റാൻ്റിന സമീപത്തെ എ.ടി.എം. കൗണ്ടറിൽ നിന്നും പണമെടുക്കാൻ പോയപ്പോഴാണ് കൗണ്ടറിലെ ക്യാഷ് പൗച്ചിൽ പണം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പണം കോടതിക്ക് മുൻ. വശത്തെ കനറാ ബാങ്ക് ശാഖയിൽ മനേജരെ ഏൽപ്പിക്കുകയും, ഇതിന് രശീതി വാങ്ങുകയും ചെയ്തു. പണം നഷ്ടപ്പെട്ടവർക്ക് ബാങ്കുമായി ബന്ധപ്പെട്ട് പണം തിരിച്ച് കൈപ്പറ്റാവുന്നതാണ്.
