KOYILANDY DIARY.COM

The Perfect News Portal

68ാം വയസിൽ ഏഴാംക്ലാസ് തുല്യത പരീക്ഷയെഴുതി ഇന്ദ്രൻസ്‌

തിരുവനന്തപുരം: 68ാം വയസിൽ ഏഴാംക്ലാസ് തുല്യത പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്‌. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്‌കൂളിലെ സെന്ററിലാണ്‌ ഇന്ദ്രൻസ് പരീക്ഷയെഴുതാനെത്തിയത്. രാവിലെ 9.30 മുതലായിരുന്നു പരീക്ഷ. 151 പേർ പരീക്ഷ എഴുതുന്നുണ്ട്‌. രണ്ടു ദിവസമായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താംതരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാലാംക്ലാസിലാണ് ഇന്ദ്രൻസ് പഠനം അവസാനിപ്പിച്ചത്. തുടർന്ന് തയ്യൽ ജോലി ആരംഭിക്കുകയും പിന്നീട് സിനിമയിലെത്തുകയുമായിരുന്നു. ഏഴാംതരം തുല്യതാ പരീക്ഷ വിജയിച്ചശേഷം പത്താംതരം തുല്യതയും എഴുതാൻ ആഗ്രഹമുണ്ടെന്ന്‌ ഇന്ദ്രൻസ്‌ പറഞ്ഞിരുന്നു. പരീക്ഷയെഴുതുന്ന ഇന്ദ്രൻസിനെ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചു.

ഞായറാഴ്‌ച നടക്കുന്ന നാലാംതരം തുല്യതാപരീക്ഷ 55 പേർ എഴുതുന്നുണ്ട്‌. നവചേതന പദ്ധതിയിൽ ഉൾപ്പെടുത്തി 519 പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും നാലാംതരം തുല്യതാ പരീക്ഷ നടത്തുന്നുണ്ട്‌.

Advertisements
Share news