KOYILANDY DIARY.COM

The Perfect News Portal

ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയിൽ പിടിയിൽ

.

ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയിൽ പിടിയിലായി. അസമിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി താമരശ്ശേരി കൈതപ്പൊയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം മോറിഗാവ്, കാളികജാരി സ്വദേശി നാസിറുദ്ദീ (25) നെയാണ് പിടികൂടിയത്. ഒരു കിലോ എഴുപത്തി അഞ്ച് ഗ്രാം കഞ്ചാവാണ് ഡാൻസാഫ് സംഘവും, താമരശ്ശേരി പൊലീസും ചേർന്ന് ഇയാളിൽ നിന്ന് പിടികൂടിയത്.

 

വീട്ടിലെ റാക്കിനു മുകളിൽ പ്ലാസ്റ്റിക് കവറിൽ കഞ്ചാവ് സൂക്ഷിച്ച നിലയിലായിരുന്നു. ചില്ലറ വിൽപ്പനയ്ക്കായി നിരവധി പ്ലാസ്റ്റിക് കവറുകളും ഉണ്ടായിരുന്നു. നാല് ദിവസം മുൻപാണ് ഇയാൾ അസമിൽ നിന്നും കഞ്ചാവുമായി കൈതപ്പൊയിൽ എത്തിയത്. അസമിൽ നിന്നും ചെറിയ തുകക്ക് എത്തിക്കുന്ന കഞ്ചാവ് പാലക്കാട്, പെരുമ്പാവൂർ എന്നിവിടങ്ങളിലും ഇയാൾ വിൽപന നടത്താറുണ്ട്. അസമിൽ നിന്നും കിലോക്ക് പതിനായിരം രൂപയ്ക്ക് വാങ്ങി അൻപതിനായിരം രൂപയ്ക്കാണ് ഇവിടെ ചില്ലറ വിൽപന നടത്തുന്നത്.

Advertisements

 

കോഴിക്കോട് റൂറൽ എസ്.പി, ഫറാഷ് ടി ഐ.പി. എസിൻ്റെ കീഴിലുള്ള നാർക്കോട്ടിക് സെൽ ഡി.വൈ. എസ്.പി, ടി. ഉത്തംദാസ്, താമരശ്ശേരി ഡി വൈ എസ് പി, കെ. വിനോദ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ഡൻസാഫ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജൻ എൻ.എം, ജിനീഷ് പി. പി, താമരശ്ശേരി എസ് ഐ ഗൗതംഹരി, സിപിഒ ശ്രീജിത്ത് സി.കെ, സിനി വി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Share news