ജെ സി ഐ കൊയിലാണ്ടിയുടെ പ്രസിഡണ്ടായി അശ്വിൻ മനോജ് ചുമതല ഏറ്റെടുത്തു
കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ 42-ാം മത് പ്രസിഡണ്ടായി അശ്വിൻ മനോജ് ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികളുടെയും സ്ഥാനാരോഹണം നടന്നു. കൊയിലാണ്ടി ഇല ഇവൻ്റ് ഹൗസിൽ വെച്ച് 2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് മുഖ്യാതിഥി ആയിരുന്നു.

സോൺ പ്രസിഡണ്ട് രാകേഷ് നായർ, ഗോകുൽ ജെ. ബി, അശ്വിൻ മനോജ്, ഡോ ബി.ജി അഭിലാഷ്, സന്തോഷ് നായർ, ഡോ. അഖിൽ എസ് കുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അശ്വിൻ മനോജ് (പ്രസിഡണ്ട്), ഡോ. അഖിൽ എസ് കുമാർ (സെക്രട്ടറി), അർജ്ജുൻ എൻ.ജെ (ട്രഷറർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
