KOYILANDY DIARY.COM

The Perfect News Portal

അഷ്ടപദി കൂട്ടുകുടുംബം പുത്തഞ്ചേരി ഒന്നാം വാർഷികം ആഘോഷിച്ചു

പുത്തഞ്ചേരി: അഷ്ടപദി കുട്ടുകുടുംബം പുത്തഞ്ചേരി ഒന്നാം വാർഷികം ആഘോഷിച്ചു. മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ പിലാച്ചേരി അദ്ധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി എസ്.ഐ മുഹമ്മദ് പുതുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ചെക്കുട്ടി കനിയാനി കുനി, ചെക്കിണി കരുവാൻ കണ്ടി, ഭാസ്ക്കരൻ പിലാച്ചേരി, ഗംഗൻ നടുക്കണ്ടി, വേലായുധൻ എം.കെ, രാജീവൻ പഞ്ചമി, പ്രകാശൻ നടുക്കണ്ടി, വാസു പിലാച്ചേരി, രാധാകൃഷ്ണൻ നടുക്കണ്ടി, ബാലൻ കെ. കെ, ആനന്ദൻ ടി.കെ. മനോജ് കക്കാട്ട്, സുമതി കക്കാട്, ബീന കോട്ടേമ്മൽ, സരള കീഴില്ലത്തു എന്നിവർ ആശംസകൾ അർപ്പിച്ചു. വൈകുന്നേരം കലാസന്ധ്യ പ്രശസ്ത ഗാനരചയിതാവ് ദീപക്റാം ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാരൂപങ്ങൾ അരങ്ങേറി. രാമദാസ് കല്ലുവീട്ടിൽ സ്വാഗതവും വിദ്യ ലെനിൻ നന്ദിയും പറഞ്ഞു. 
Share news