കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി വ്യാപാരികൾ ഇരുചക്ര വിളംബര ജാഥ സംഘടിപ്പിച്ചു

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റും സംയുക്തമായി ഇരുചക്ര വിളംബര ജാഥ സംഘടിപ്പിച്ചു. കെ കെ ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ കെ നിയാസ്, കെ പി രാജേഷ്, കെ ദിനേശൻ, സഹീർ ഗാലക്സി, പികെ റിയാസ്, ശുഹൈൽ, അമേത്ത് കുഞ്ഞഹമ്മദ്, പി ചന്ദ്രൻ, പികെ മനീഷ്, വിപി ലത്തീഫ്, വി കെ ഹമീദ് എന്നിവർ നേതൃത്വം നൽകി.
