KOYILANDY DIARY.COM

The Perfect News Portal

ക്ഷേമനിധി ബോർഡിലെ പണം പിൻവലിക്കരുതെന്ന് ആർട്ടിസാൻസ് കോൺഗ്രസ്

കൊയിലാണ്ടി: ക്ഷേമനിധി ബോർഡിലെ പണം ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻ തിരിയണമെന്ന് കേരള സ്റ്റേറ്റ് ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ
അനുദിനം ജോലി നഷ്ടപ്പെട്ട് കടക്കെണിയിൽ ആകുന്ന ഈ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഒരു ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കുന്നതിനു ഇന്ത്യ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്നും, ആയതിന് മുഴുവൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.
വി.ടി. സുരേന്ദ്രൻ, ബാലകൃഷണൻ പന്നൂർ, ഷിജൂല. പി, കൃഷ്ണൻ പി.കെ., ഷൈജ പെരുവട്ടൂർ, തിലകൻ പന്നൂർ, പി.വി. ശ്രീജു, നിഷ ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ബാലകൃഷ്ണൻ പന്നൂർ – (പ്രസിഡണ്ട്) പി. വി. ശ്രീജു (സെക്രട്ടറി) മനു കാളക്കണ്ടം (ട്രഷറർ), ഷിജുല. പി, കൃഷ്ണൻ പി. കെ – വൈസ് പ്രസിഡന്റ്, ഷൈജ പെരുവട്ടൂർ, സതീഷ് മുത്താമ്പി – ജോ-സെക്രട്ടറി തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Share news