കലാമൂല്യമുള്ള സിനിമകൾ പ്രൈം ടൈമുകളിൽ പ്രദർശിപ്പിക്കണം; ഷൈൻ ടോം ചാക്കോ
കലാമൂല്യമുള്ള സിനിമകൾ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള തിയറ്ററുകളിൽ പ്രൈം ടൈമുകളിൽ പ്രദർശിപ്പിക്കണമെന്ന് ചലച്ചിത്രതാരം ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. ഇത്തരം സിനിമകൾ പലതും കുറഞ്ഞ ചെലവിൽ നിർമിക്കുന്നവയാണ്. സിനിമ തിയറ്ററിൽ കാണുമ്പോഴേ ആസ്വാദനം പൂർണമാവൂ. കലാമൂല്യമുള്ള ചിത്രങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കണം. നല്ല സിനിമകൾ നിലവിലെ തിയറ്റർ സംവിധാനങ്ങളിൽ പ്രോത്സാഹിപ്പിക്കാൻ അവസരമുണ്ടാക്കണമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.