KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര ചങ്ങരോത്ത് ഭാഗത്ത് 200 ഓളം പേർക്ക് മഞ്ഞപ്പിത്തം

പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു. 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ്. അധികപേരും പാലേരി വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. ജല പരിശോധനയിലും, കിണർ അടക്കമുള്ള മറ്റ് കുടി വെള്ള സ്രോതസ്സുകളിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
മലിനജലത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ട്. തൊട്ടുമുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ച് കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടത്. കുറ്റ്യാടി കടേക്കച്ചാലിൽ ഫാത്തിമ (14) ആണ് മരണപ്പെട്ടത്.
Share news