കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു. അരിക്കുളം കാരയാട് താമരശ്ശേരി മീത്തൽ ബാലൻ (62) ആണ് മരിച്ചത്. കൊല്ലം റെയിൽവെ ഗേറ്റിനും ആനക്കുളം ഗേറ്റിനുമിടയിലാണ് അപകടം ഉണ്ടായത്. രാത്രി 7.45ഓടെയാണ് സംഭവം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് മെഡിക്കൽകോളജ് മോർച്ചറിയിലേക്ക് മാറ്റി.

കെഎസ്കെടിയു മേഖലാ കമ്മിറ്റി അംഗവും അരിക്കുളം ഗ്രാമപഞ്ചായത്ത് സിപിഐ(എം) അംഗവുമായ നിഷയുടെ ഭർത്താവാണ് ബാലൻ. മക്കൾ: അർജുൻ, അനുവിന്ദ്. മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മകൻ വിദേശത്ത് നിന്ന് എത്തിയശേഷം സംസ്ക്കരിക്കും.




