KOYILANDY DIARY

The Perfect News Portal

കോപ അമേരിക്ക അർജന്റീന സെമിയിൽ

ടെക്സസ് : ഗോളി എമിലിയാനോ മാർട്ടിനെസ് വീണ്ടും രക്ഷകനായതോടെ കോപ അമേരിക്കയിൽ സെമിയിലെത്തി അർജൻ്റീന. ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻമാർ സെമിയിലെത്തിയത്. ഹൂസ്റ്റണിലെ എൻജിആർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എമിലിയാനോയുടെ പ്രകടനത്തിലൂടെ ചാമ്പ്യൻമാർ കഷ്‌ടിച്ച് കര കയറുകയായിരുന്നു.
Advertisements
നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ 4-2നാണ് അർജന്റീനയുടെ വിജയം. അർജൻ്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസിക്ക് പിഴച്ചു. ക്രോസ് ബാറിൽ തട്ടി ഫക്ക് പുറത്തേക്ക്. എന്നാൽ ഇക്വഡോറിൻ്റെ എയ്‌ഞ്ചൽ മെനയുടെ ആദ്യ ഞ്ച് കിക്ക് തട്ടിയകറ്റി മാർട്ടിനെസ് ചാമ്പ്യൻമാർക്ക് ആശ്വാസത്തിന് വക നൽകി. മെസി ഒഴികെ ആർജന്റീനയ്ക്കായി കിക്കെടുത്ത നാല് താരങ്ങളും പന്ത് വലയിലെത്തിച്ചു. ഇക്വഡോർ താരങ്ങളുടെ രണ്ട് കിക്കുകൾ മാർട്ടിനെസ് തടഞ്ഞിട്ടു.
മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീന മുന്നിലെത്തിയിരുന്നു. കറ്റിയുടെ 3500 മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസാണ് അർജൻറീനയ്ക്കായി ഗോൾ നേടിയത്. എന്നാൽ പൊരുതിക്കളിച്ച ഇക്വഡോർ ഇഞ്ചുറി ടൈമിൻ്റെ ആദ്യ മിനിറ്റിൽ അർജൻ്റീനയുടെ വല കുലുക്കി. കെവിൻ റോഡ്രിഗസാണ് സമനില