KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര സർവകലാശാലകളിലെ ബിരുദ പഠനമാണോ ലക്ഷ്യം? CUET-UG 2026 ന് ഇപ്പോൾ അപേക്ഷിക്കാം

.

വിവിധ കേന്ദ്ര സർവകലാശാലകളിലും മികച്ച കോളേജുകളിലും ബിരുദപ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് 2026-ന് അപേക്ഷിച്ച് തുടങ്ങാം. ഒറ്റ എൻട്രൻസ് പരീക്ഷയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സർകലാശാലകളിലേക്ക് പ്രവേശനം നേടാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് സിയുഇടി – യു ജി പരീക്ഷ നടത്തുന്നത്. മേയ് 11-നും 31-നും ഇടയിലാകും എൻട്രൻസ് പരീക്ഷ. https://cuet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജനുവരി 30 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

 

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഗൾഫ് രാജ്യങ്ങളായ അബുദാബി, ഷാർജ, ദുബൈ, ദോഹ, കുവൈത്ത്, മനാമ, റിയാദ്, മറ്റ് വിദേശ രാജ്യങ്ങളായ സിംഗപ്പൂർ, യുഎസിലെ വാഷിഗ്ടൺ തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.

Advertisements

 

നാല് പരീക്ഷ കേന്ദ്രങ്ങൾ വരെ ഒരാൾക്ക് തെരഞ്ഞെടുക്കാം. ജനറൽ കാറ്റഗറി – 1000 രൂപ, ഒബിസി (എൻസിഎൽ), ഇഡബ്ല്യുഎസ് – 900 രൂപ, എസ്സി/ എസ്ടി, പിഡബ്ല്യുബിഡി – 800 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ് നിരക്കുകൾ.

എങ്ങനെ അപേക്ഷിക്കാം:

  • cuet.nta.nic.in ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
  • ‘CUET UG 2026’ എന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ആവശ്യപ്പെടുന്ന വ്യക്തി വിവരങ്ങൾ നൽകി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക
  • വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ നൽകുക
  • പറഞ്ഞിരിക്കുന്ന സൈസിലും ഫോർമാറ്റിലുമുള്ള ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക
  • ഓൺലൈൻ പേയ്‌മെന്റ് ഫീസ് അടച്ച് നടപടി പൂർത്തിയാക്കാം
  • അപേക്ഷാ ഫോം സബ്മിറ്റ് ചെയ്ത് ഡൗൺലോഡ് ചെയ്യാം

അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് 011-40759000 എന്ന നമ്പറിലോ cuet-ug@nta.ac.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.

Share news