KOYILANDY DIARY.COM

The Perfect News Portal

നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4ന്

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. ചേലക്കരയിൽ നിന്ന് ജയിച്ച യു ആർ പ്രദീപ്, പാലക്കാട് നിന്ന് ജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞയാണ് ഡിസംബർ 4 ന് ഉച്ചക്ക് 12 മണിക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ സത്യപ്രതിജ്ഞക്കായി സഭ ചേരുന്നതിന് സി പി ഐ എം അസൗകര്യം അറിയിച്ചിരുന്നു. യു ഡി എഫും യോജിപ്പ് അറിയിച്ചതോടെയാണ് സത്യപ്രതിജ്ഞ മെമ്പേഴ്സ് ലോഞ്ചിൽ വെച്ച് നടത്താൻ ധാരണയായത്.

അതേസമയം, 12201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ആര്‍ പ്രദീപ് ചേലക്കര മണ്ഡലം തുടര്‍ച്ചയായി ഏഴാം തവണയും ഇടതുകോട്ടയില്‍ത്തന്നെ നിലനിര്‍ത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിന് 52626 വോട്ടുകളാണ് മണ്ഡലത്തിൽനിന്ന് ലഭിച്ചത്. 2016ൽ യു ആർ പ്രദീപ് നേടിയതിനേക്കാൾ ഭൂരിപക്ഷം ഇത്തവണ നേടിയതും യു ഡി എഫിന് തിരിച്ചടിയായി.

 

പാലക്കാട് എംപി ഷാഫി പറമ്പിലിന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും മറികടന്നുകൊണ്ടുള്ള വിജയമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റേത്. 18,840 വോട്ടുകൾക്കാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചത്.

Advertisements
Share news