KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റൽ ക്രോപ്പ് സർവ്വെ നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി നഗരസഭ കൃഷിഭവൻ ഡിജിറ്റൽ ക്രോപ്പ് സർവ്വെ നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 15 ദിവസംകൊണ്ട് 30,000 രൂപ വരെ നേടാൻ കഴിയുന്ന ജോലി നിങ്ങൾക്കും സ്വന്തമാക്കാം. നഗരസഭ പരിധിയിലെ വിയ്യൂർ വില്ലേജിലാണ് ആദ്യഘട്ടം സർവ്വെ നടത്തേണ്ടത്. പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾ ആധാർ, ബാങ്ക് അക്കൌണ്ട് വിവരങ്ങളുമായി ഉടൻ തന്നെ നഗരസഭ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. 

ഒരു പ്ലോട്ട് സർവ്വെ നടത്തുന്നതിന് 20 രൂപ വെച്ചാണ് നൽകുക. സ്വന്തമായി സ്മാർട് ഫോൺ ഉണ്ടായിരിക്കണം. മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സർവ്വെ നടത്തേണ്ടത്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക; 6282810783, 8078837358, 9383471836.

.

Advertisements

ക്രോപ്പ് സർവ്വെ എന്നാൽ കർഷകർ കൃഷി ചെയ്യുന്ന വിവരങ്ങൾ, കൃഷിയിടത്തിന്റെ അതിർത്തികൾ (geo-fencing), വിത്ത്, ജലസേചനം തുടങ്ങിയവ മൊബൈൽ ആപ്പ് ഉപയോഗിച്ച് കൃഷി ഉദ്യോഗസ്ഥർ വഴി ശേഖരിക്കുന്ന ഒരു സംവിധാനമാണ് ക്രോപ്പ് സർവ്വെ.

Share news