ശബരിമല പാതയിൽ ആൻ്റിവെനം സൗകര്യം ഒരുക്കും; മന്ത്രി വിഎൻ വാസവൻ

ശബരിമല പാതയിൽ ആൻ്റിവെനം സൗകര്യം ഒരുക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. പാമ്പുകടിയേക്കുന്നതിൽ നിന്നും തീർത്ഥാടകരെ രക്ഷിക്കാനാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല റോപ് വെ നിർമ്മാണം ഈ തീർത്ഥാടന കാലത്ത് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല വിമാനത്താവള നിർമ്മാണത്തിൽ സാമൂഹ്യഘാത പഠനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എരുമേലിയിൽ ശരത്തിനും, ശരകോലിനും വില ഏകീകരിക്കുമെന്നും അതുകൊണ്ട് തന്നെ അമിതവില ഇടക്കാൻ അനുവദിക്കില്ലെന്നും നിശ്ചയിച്ച തുകയിൽ കൂടുതൽ ടോയിലറ്റിനും, പാർക്കിങിനും വാങ്ങാൻ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.

ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. എരുമേലിയിൽ നിന്ന് ഇരുപത് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്നാണ് അദ്ദേഹം ഇന്ന് അറിയിച്ചത്. എരുമേലിയിൽ ഭവന നിർമ്മാണ ബോർഡിൻ്റെ സ്ഥലം പാർക്കിങിനായി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. 6 ഏക്കർ ഭൂമിയിൽ കൂടി പാർക്കിങിനായി ഏറ്റെടുക്കും. എരുമേലിയിൽ മൂന്ന് നേരം അന്നദാനം ഏർപ്പെടുത്തുമെന്നും മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേർത്തു.

