സംഘടനാ വിരുദ്ധ പ്രവർത്തനം: ആർ വൈ എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടിനെ പുറത്താക്കി

കോഴിക്കോട്: സംഘടനാ പ്രവർത്തനത്തിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനും ആർ. വൈ.എഫ്. കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് അക്ഷയ് പൂക്കാടിനെ ആർ.വൈ.എഫ് ൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ആർ. വൈ. എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ അറിയിച്ചു.
