ലഹരി വിരുദ്ധ റാലിയും, കരാട്ടെ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു

കൊയിലാണ്ടി: കാപ്പാട് ജാപ്പാനിസ് കരാട്ടേ എൻ്റ് മാർഷ്യൽ ആർട്ട് അക്കാദമിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കാപ്പാട് ബസാറിൽ നിന്നാരംഭിച്ച റാലി സാംസ്ക്കാരിക പ്രവർത്തകൻ വി.ടി. നാസർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അക്കാദമിയുടെ നേതൃത്വത്തിൽ ഡോജോ 15-ാ മത് ബെൽറ്റ് മാറ്റൽ ചടങ്ങിൻ്റെ ഭാഗമായി നടന്ന വിദ്യാർത്ഥികളുടെയുടെയും രക്ഷിതാക്കളുടെയുടെയും സംഗമത്തിൻ്റെ ഉദ്ഘാടനം കാപ്പാട് ട്യൂറിസം പോലീസ് സ്റ്റേഷൻ ഓഫീസർ സി.പി. ശിവദാസൻ നിർവ്വഹിച്ചു. എം.ടി. ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

സ്പെഷ്യൽ പ്രോസിക്യൂട്ടർ, അഡ്വ. ബി.എൻ. ബിനേഷ് ബാബു മുഖ്യാഥിതിയായി.
തുടർന്ന് വി.ടി. നാസർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. രാജൻ എം കാപ്പാടിൻ്റെ നേതൃത്വത്തിൽ കരാട്ടേ പരിശീലകരുടെയും, വിദ്യാർത്ഥികളുടെയും വിസ്മയം തീർത്ത അഭ്യാസ പ്രകടനങ്ങൾ നടന്നു. പരിപാടിക്ക് എസ്. ജിജീഷ് സ്വാഗതവും പി.കെ. അഷറഫ് നന്ദിയും പറഞ്ഞു.
