KOYILANDY DIARY.COM

The Perfect News Portal

ലഹരി വിരുദ്ധ സായാഹ്ന സംഗമം നടത്തി

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് തിരുവങ്ങൂർ യൂണിറ്റ് ലഹരി വിരുദ്ധ സായാഹ്ന സംഗമം നടത്തി. ഡോക്ടർ കൃപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർ അധ്യക്ഷത വഹിച്ചു. റിട്ട. എസ് ഐ സാബു മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വിവിധ രാഷ്ട്രീയ പാർട്ടികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അമ്പലക്കമ്മിറ്റി പ്രതിനിധികൾ, പള്ളിക്കമ്മിറ്റി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അഹമ്മദ് ബിപി പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിറ്റ് പ്രസിഡണ്ട് വി കെ രവി, വനിതാ വിംഗ് സെക്രട്ടറി സജിത എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി അരങ്ങിൽ ബാലകൃഷ്ണൻ സ്വാഗതവും യൂത്ത് വിംഗ് സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.

Share news