KOYILANDY DIARY

The Perfect News Portal

ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും സിവിൽ ഡിഫൻസ് ടീമും ലഹരി വിരുദ്ധ കാമ്പയിൻ നടത്തി

കഞ്ചാവ് വിൽപ്പനക്കാരനെ കൈയ്യോടി പിടികൂടി.. ആമ്പരപ്പും അമർഷവും ഒപ്പം കൗതുകവും പരത്തി അഗ്നിരക്ഷാ സേനയുടെ മോക് ഡ്രിൽ. കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും സിവിൽ ഡിഫൻസ് ടീമും കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിലാണ് ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി മോക് ഡ്രിൽ അവതരിപ്പിച്ചത്. കണ്ടു നിന്ന ബസ്സ് യാത്രക്കാരും വിദ്യാർത്ഥികളും കച്ചവടക്കാരും ഒരു നിമിഷം അമ്പരന്നുപോയി..

കഞ്ചാവ് വിൽപ്പനക്കാരെ കൈയ്യോടെ പിടികൂടിയപ്പോൾ ഒന്ന് പൂശിയാലോ എന്ന് കണ്ട് നിന്നവർ ആലോചിക്കുമ്പോഴേക്കും റെസ്ക്യൂ സേനാംഗങ്ങൾ വട്ടമിട്ട് ഇവർക്ക് സുരക്ഷാവലയം തീർത്ത് നാട്ടുകാരുടെ മുമ്പിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായ മോക് ഡ്രിൽആണെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേനാംഗങ്ങളും കുടുംബാംഗങ്ങളും വ്യാപാരികളും വിദ്യാര്‍ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയിൽ അണിനിരന്നു. മോക്‌ ഡ്രില്ലിനൊപ്പം, ലഘു നാടകവും അവതരിപ്പിച്ചപ്പോൾ കണ്ടു നിന്നവർക്ക് ആവേശവും ശ്രദ്ധേയവുമായി.

സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് ബി സന്ധ്യ ലഹരി വിരുദ്ധ പ്രതിജ്ഞ നിർവഹിച്ചു. ലഹരി വിൽപ്പനയും ലഹരി ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വീഡിയോയും സഹിതം വാട്സ്ആപ്പ് നമ്പറിലേക്ക് (9995966666) അയക്കുന്ന ജനപങ്കാളിത്ത പരിപാടിയായ ‘യോദ്ധാവ്’ പരിപാടിയിൽ അവതരിപ്പിച്ചു.

Advertisements

ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടി കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൊയിലാണ്ടി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫൻസ് വളണ്ടിയന്‍മാരും പരിപാടിയിൽ പങ്കെടുത്തു.