കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട

കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. കോഴിക്കോട് പുത്തൂർ മഠം പന്തീരാങ്കാവ് കോറ്റുകട്ടിയിൽ വീട് ഹംസയുടെ മകൻ അനീഷ് എം എസ് (41) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4.47 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിന് സമീപത്തുനിന്നും ടൗൺ എസിപി യുടെ സ്ക്വാഡ് എംഡിഎംഎയുമായി ഇയാളെ പിടികൂടുകയായിരുന്നു.
