ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലുപേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്
 
        ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്‌ഫോടനം. കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ നാലുപേര്‍ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.

അതേസമയം പഞ്ചാബിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. ഞായറാഴ്ച മരണസംഖ്യ 46 ആയിരുന്നുവെന്നും പിന്നീട് മരണസംഖ്യ ഉയര്‍ന്നുവെന്നും പഞ്ചാബിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു. 300 ഓളം കന്നുകാലികള്‍ ഒലിച്ചുപോയി. 58 വീടുകള്‍ പൂര്‍മായും തകര്‍ന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍ പ്രദേശിലേക്ക് പുറപ്പെട്ടു. ശേഷം പഞ്ചാബിലെ പ്രളയബാധിത സ്ഥലങ്ങളും സന്ദര്‍ശിക്കും.



 
                        

 
                 
                