KOYILANDY DIARY.COM

The Perfect News Portal

നേര് ആൽബത്തിന് വീണ്ടും അവാർഡ്

കൊയിലാണ്ടി: ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (DVR) സുരേഷ്. ഒ കെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച ‘നേര്’ എന്ന ലഹരി വിരുദ്ധ വിഷ്വൽ ആൽബത്തിന് വീണ്ടും അവാർഡ്. സംസ്ക്കാര സാഹിതി സംസ്ഥാന കമ്മറ്റി നടത്തിയ ഷോർട്ട് ഫിലിം മ്യൂസിക്കൽ വീഡിയോ ഫെസ്റ്റിവലിലാണ് നേരിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചത്.
.
.
കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് നടന്ന ന്യൂ ഇന്ത്യൻ ഫിലിം അക്കാദമിയുടെ അവാർഡും നേരിന് ലഭിച്ചിരുന്നു. ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്കാര സാഹിതിയുടെ ഫെസ്റ്റിവലിൽ ബിഗ് സ്ക്രീനിൽ ആൽബം പ്രദർശിപ്പിക്കും. ഫെബ്രുവരി 17ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംഘാടകസമിതി അറിയിച്ചു.
Share news