KOYILANDY DIARY.COM

The Perfect News Portal

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ കണ്ടെത്തി

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ് അനൂസിനെ കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. പിതാവുമായി യുവാവ് ഫോണില്‍ സംസാരിച്ചു. അനൂസിനെ തട്ടികൊണ്ട് പോയ സംഘത്തിൽ ഉണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവാവിനെ ഒളിപ്പിച്ച സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതെന്നാണ് വിവരം.

തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെന്നാണ് വിവരം. വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം.

Share news